Advertisement

ആറ്റിങ്ങലിൽ കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്ന ആൾ തീ കൊളുത്തി മരിച്ചു

June 16, 2020
2 minutes Read

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്ന ആറ്റിങ്ങൽ മണമ്പൂർ സ്വദേശി സുനിൽ (33) തീ കൊളുത്തി മരിച്ചു. ഇന്ന് വൈകുന്നേരം 5 മണിയോടെ ആറ്റിങ്ങൽ, വിളയിൽമൂലയിലാണ് സംഭവം.

2 ദിവസം മുൻപ് വിദേശത്ത് നിന്നെത്തിയ സുനിൽ മണമ്പൂരിൽ ക്വാറന്റീനിലായിരുന്നു. ഇയാളുടെ ഭാര്യയുടെ സ്ഥലമാണ് വിളയിൽമൂല. ഭാര്യയുമായി വേർപെട്ട് ജീവിക്കുന്ന സുനിൽ മകനെ കാണാനാണ് വന്നത്. തുടർന്ന് മകനെ കണ്ട് സംസാരിക്കുകയും ചുംബിക്കുകയും ചെയ്ത ശേഷം അച്ഛൻ വന്നത് ആരോടും പറയണ്ട എന്ന് പറഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ശരീരം പൂർണമായും കത്തി. ആളുകൾ ഓടിക്കൂടിയെങ്കിലും മരണം സംഭവിച്ചു.

മാത്രമല്ല, വിദേശത്ത് നിന്നെത്തിയ ആളായത് കൊണ്ട് കൃത്യമായ മാനദണ്ഡങ്ങൾ സ്വീകരിച്ചാണ് തുടർ നടപടികൾ നടക്കുന്നത്. പൊലീസും ആറ്റിങ്ങൽ ഫയർ ഫോഴ്സും സ്ഥലത്തെത്തി.

Story highlight: A man who was under surveillance at covid in Attingal died on fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top