പത്മജ രാധാകൃഷ്ണന്റെ സംസ്‌കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു

അന്തരിച്ച സംഗീത സംവിധായകൻ എംജി രാധാകൃഷ്ണന്റെ ഭാര്യയും ഗാന രചയിതാവുമായ പത്മജ രാധാകൃഷ്ണന്റെ സംസ്‌കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു. തൈക്കാട്ടെ മേടയിൽ വീട്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എകെ ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സുരേഷ് ഗോപി എംപി എന്നിവർ അന്ത്യോപചാരമർപ്പിച്ചു. മക്കളായ രാജകൃഷ്ണൻ, കാർത്തിക എന്നിവർക്ക് ക്വാറന്റീനിൽ തുടരുന്നതിനാൽ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാനായില്ല.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീതവും സാഹിത്യവും നിറഞ്ഞ പത്മജാ രാധാകൃഷ്ണൻ എംപി പത്മജ എന്ന പേരിൽ നിരവധി കഥകളും കവിതകളും എഴുതിയിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ മിസ്റ്റർ ബീൻ എന്ന ചിത്രത്തിനി വേണ്ടിയും പത്മജ ഗാനങ്ങളെഴുതിയിട്ടുണ്ട്. എംജി രാധാകൃഷ്ണൻ ഫൗണ്ടേഷൻ പ്രവർത്തനങ്ങളുമായി സജീവമായിരുന്ന പത്മജ തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Story highlight: The funeral of Padmaja Radhakrishnan took place at Shanti Gate, Trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top