കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. ബിഷപ്പ് വിടുതൽ ഹർജി നൽകിയത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയും കേസിൽ കക്ഷി ചേരുന്നതിന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
read also:ഇന്ന് 79 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; പുതുതായി ഒരു ഹോട്ട് സ്പോട്ട് മാത്രം
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നിര്‍ണായക നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ട്. ബിഷപ്പ് വിടുതൽ ഹർജി നൽകിയത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ബിഷപ്പിനെതിരെ രഹസ്യ മൊഴികളുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിശദമായ വാദം കേൾക്കുന്നതിന് ഹൈക്കോടതി കേസ് മാറ്റിവച്ചു.
കോട്ടയത്തെ മഠത്തിലേക്കുള്ള യാത്രമധ്യേ 2014 നും 2016നുമിടയിൽ നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 2018 സെപ്റ്റംബർ 22 ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ബിഷപ്പ് നൽകിയ വിടുതൽ ഹർജി കോട്ടയം അഡീഷണൽ ജില്ലാ കോടതി തള്ളി. തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്.
story highlights- bishop franco mulakkal, rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here