പുലി കുടുങ്ങിയ വിവരം വനംവകുപ്പിനെ അറിയിച്ചു; ഒടുവിൽ വിവരം നൽകിയ ഏലിയാസിനെ തന്നെ പ്രതയാക്കി ഉദ്യോഗസ്ഥർ

വയനാട് സുൽത്താൻബത്തേരി പളളിപ്പടിയിൽ, വീട്ടിലെ കമ്പിവേലിയിൽ പുളളിപുലി കുടുങ്ങിയതിന്റെ പേരിൽ സമാനതകളില്ലാത്ത പീഡനം നേരിടുകയാണ് വീട്ടുടമസ്ഥനും കർഷകനുമായ ഏലിയാസ്. പുലി കുടുങ്ങിയ വിവരം നേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച ഏലിയാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത അന്നുമുതൽ തന്റെ ഭർത്താവ് എവിടെയെന്ന് പോലുമറിയാത്ത പ്രതിസന്ധിയിലാണ് ഭാര്യയും ഏലിയാസിന്റെ മക്കളും. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് ഏലിയാസിന്റെ വീടിനോട് ചേർന്ന കമ്പിവേലിയിൽ ഭാര്യ പുളളിപ്പുലിയെ കുടുങ്ങിയ നിലയിൽ കാണുന്നത് ഉടൻ തന്നെ മകൻ വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു.പുളളിപുലിയെ പിടികൂടിയ ശേഷം കെണി വച്ച കുറ്റത്തിന് ഏലിയാസിനെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഏതെങ്കിലും മൃഗങ്ങളെ പിടികൂടാൻ കെണിവച്ചിട്ടില്ലെന്നും അതിർത്തി വേലിയിൽ പുളളിപുലി കുടുങ്ങിയതെങ്ങനെയെന്ന് അറിയില്ലെന്നുമാണ് കുടുംബം നിരുപാധികം പറയുന്നത്.
വനംവകുപ്പ് കസ്റ്റഡിയിലെടുത്തതിന് ശേഷം ഏലിയാസിന്റെ ഒരു വിവരവും കുടുംബത്തിനില്ലെന്നും കേസ് കെട്ടച്ചമച്ചതാണെന്നും പ്രദേശത്തെ ആക്ഷൻ കമ്മറ്റിയും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻകമ്മറ്റി മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടിണ്ട്.
Story Highlights- man who informed about trapped leopard booked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here