ഓൺലൈൻ ക്ലാസ്; സ്വകാര്യ സ്കൂളുകൾ വൻ തുക ഫീസ് ഈടാക്കുന്നതായി പരാതി

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടേ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ വൻ തുക ഫീസ് ഈടാക്കുന്നതായി രക്ഷിതാക്കളുടെ പരാതി. വാർഷിക ഫീസ് ഒരുമിച്ചടക്കാൻ സ്കൂൾ മാനേജ്മെന്റ് നിർബന്ധിക്കുന്നതായും രക്ഷിതാക്കൾ ആരോപിക്കുന്നു. പല സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ പേരിനുമാത്രമെന്നും ആക്ഷേപമുണ്ട്.
കൊവിഡ് പ്രതിസന്ധിക്കിടെ മാതാപിതാക്കളെ സമർദ്ദത്തിലാക്കി പരമാവധി ഫീസ് കൈക്കലാക്കാനുള്ള നീക്കത്തിലാണ് സ്വകാര്യ സ്കൂൾ മാനേജ്മെന്റ്. ഈ മാസം അവസാനത്തോടേ വാർഷിക ഫീസടക്കാനാണ് പല സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളും നിർദേശിച്ചിരിക്കുന്നത്. പേരിനുള്ള ഓൺലൈൻ ക്ലാസുകൾ പണം തട്ടാനുള്ള തന്ത്രമായാണ് രക്ഷിതാക്കൾ വിലയിരുത്തുന്നത്.
അധ്യാപകർക്ക് ശബളം നൽകാനുള്ള ചെലവ് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ സ്കൂൾ മാനേജ്മെന്റ് ഫീസ് വാങ്ങുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം പല സ്കൂളുകളും അധ്യാപകരുടെ ശമ്പളം വെട്ടി കുറച്ചതായും പരാതിയുണ്ട്.
Story Highlights- Online class fees hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here