ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കൊല്ലത്ത്

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കൊല്ലം ജില്ലയിൽ. കൊല്ലത്ത് 14 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുതാഴെ മലപ്പുറം ജില്ലയാണ്. മലപ്പുറത്ത് പതിനൊന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു.
കാസർഗോഡ് 9, തൃശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, കോട്ടയം 4, കണ്ണൂർ 4, വയനാട് 3,
തിരുവനന്തപുരം 3, പത്തനംതിട്ട 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
ഇന്ന് രോഗം ബാധിച്ചവരിൽ 53 പേർ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ. സമ്പർക്കം മൂലം മൂന്നുപേർക്കും രോഗബാധയുണ്ടായി. 90 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, തൃശ്ശൂർ 11, പാലക്കാട് 24, കോഴിക്കോട് 14, കണ്ണൂർ 1 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവായത്.
read also: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 20 പേർ; വിദേശത്ത് മരിച്ചത് 277 മലയാളികൾ
5,876 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2,697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,25,307 പേർ നിരീക്ഷണത്തിലുണ്ട്. 1,989 പേർ ആശുപത്രികളിലാണ്. 203 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 1,22,466 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 3,019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
story highlights- covid 19, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here