സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കൊവിഡ്; 90 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്. ഇതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. സമ്പർക്കം വഴി 3 പേർക്കും രോഗം ബാധിച്ചു. 90 പേർ രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പതിനാല് പേർ കൊല്ലം ജില്ലക്കാരാണ്. മലപ്പുറത്ത് 11 പേർക്കും കാസർഗോഡ് 9 പേർക്കും രോഗം സ്ഥിരീകരിച്ചു. തൃശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ട 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് മറ്റ് ജില്ലാ കണക്ക്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 20 പേരാണ് മരിച്ചത്. വിദേശ രാജ്യങ്ങളിൽ 277 മലയാളികളും മരിച്ചു.
story highlights- coronavirus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here