തൃശൂര്‍ ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ്

covid kerala

തൃശൂര്‍ ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നും വന്ന മൂന്ന് പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ദാമാം, മസ്‌ക്കറ്റ്, ഖത്തര്‍,  കുവൈറ്റ്, ദോഹ, എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ അഞ്ചു പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്ന് വന്ന മൂന്നുപേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

അതേസമയം, ജില്ലയില്‍ 11 പേര്‍കൂടി രോഗമുക്തി നേടി. കൊവിഡ് സ്ഥിരീകരിച്ച 139 പേരാണ് നിലവില്‍ തൃശൂരില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആകെ 12585 പേരാണ് നിരീക്ഷണത്തിലുളളത്. ഇതു വരെ 6199 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.  അതില്‍ 4907 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 1292 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

 

Story Highlights: covid19, coronavirus, thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top