ആലപ്പുഴയിൽ റിട്ടയേർഡ് അധ്യാപികയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

ആലപ്പുഴ നഗരത്തിൽ വൃദ്ധയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. കോൺവെന്റ് സ്‌ക്വയറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ലില്ലി കോശിയെയാണ് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടത്.
ഇന്ന് വൈകീട്ട് 3.30 ഓടെയാണ് സംഭവം. 86 കാരി ലില്ലി കോശിയും വേലക്കാരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുഖം മൂടി ധരിച്ച് ബൈക്കിൽ എത്തിയ അജ്ഞാതൻ കൊറിയർ നൽകാൻ വന്നതാണെന്നും വാതിൽ തുറക്കാനും ആവശ്യപ്പെട്ടു. വാതിൽ തുറന്നതോടെ അകത്തു കയറിയ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണമോ സ്വർണമോ ഇല്ലെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞ് അയാൾ മടങ്ങി. അജ്ഞാതൻ വന്ന ബൈക്ക് നമ്പർ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
read also: മന്ത്രി എംഎം മണി ആശുപത്രി വിട്ടു
ലില്ലി കോശിയുടെ മക്കളും മരുമക്കളും ഏറെ നാളായി വിദേശത്താണ്. ഇവരുമായി ശത്രുതയുള്ള ആളാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആളെ പരിചയമില്ലെന്നാണ് മക്കളുടെ പ്രതികരണം.
story highlights- threat, alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here