ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കണം: ഹർഭജൻ സിംഗ്

ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കണമെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ചൈനയുമായി ഏറ്റുമുട്ടി അതിർത്തിയിൽ 20 പട്ടാളക്കാർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ഹർഭജന്റെ ആഹ്വാനം. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഹർഭജൻ രംഗത്തെത്തിയത്.

മാധ്യമപ്രവർത്തകയായ ആർതി തീക്കു സിംഗിന്റെ ട്വീറ്റാണ് ഹർഭജൻ പങ്കുവച്ചിരിക്കുന്നത്. ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ പട്ടാളക്കാരും ഒരു കേണലും കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് തീക്കു സിംഗിന്റെ ട്വീറ്റ്. ഇത് പങ്കുവച്ചു കൊണ്ട് എല്ലാ ചൈനീസ് ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്ന് ഹർഭജൻ ആവശ്യപ്പെടുന്നു.


450 ചൈനീസ് ഉപകരണങ്ങളുടെ പട്ടിക നിരത്തി അവ ബഹിഷ്കരിക്കണമെന്ന് നേരത്തെ ഓൾ ഇന്ത്യ ട്രേഡേഴ്സ് കോൺഫഡറേഷനും രംഗത്തെത്തിയിരുന്നു.

ഇന്നലെയുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. സംഘർഷത്തിൽ ചൈനയുടെ കമാൻഡിംഗ് ഓഫിസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശിയ വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

read also: സുശാന്തിന്റെ മരണം; സൽമാൻ ഖാൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ കോടതിയിൽ ക്രിമിനൽ പരാതി

ചൈനയിൽ നിന്ന് 43 സൈനികർക്ക് ജീവൻ നഷ്ടമായെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നുരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. നിലവിൽ കമാൻഡിംഗ് ഓഫിസർ കൊല്ലപ്പെട്ടുവെന്ന വാർത്ത സൂചിപ്പിക്കുന്നത് ചൈനയുടെ ഭാഗത്തുണ്ടായ വലിയ ആൾനാശമാണെന്നാണ് നിഗമനം.

story highlights- harbhajan singh, china

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top