പുറത്തുനിന്ന് വരുന്നവരിൽ രോഗബാധിതർ ഉണ്ടെങ്കിൽ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

covid today 127 kerala

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ രോഗബാധിതരുണ്ടെങ്കിൽ അവരെ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തിൽ ജാഗ്രത കുറവുണ്ടായാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ കരുതലിന്റെ ഭാഗമായാണ് പുറപ്പെടുന്നിടത്ത് കൊവിഡ് പരിശോധന നടത്തണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്. ഇത് കേന്ദ്രത്തിന് മുന്നിൽ തുടക്കത്തിൽത്തന്നെ മുന്നോട്ടുവച്ചിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ പ്രവാസികൾ വരാവൂ എന്ന് മെയ് 5-നും സർക്കാർ ആവർത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ ആളുകളെ കൊണ്ടുവരുന്നതിന് കേന്ദ്രം നടപടി എടുത്തപ്പോൾ അങ്ങനെ വരുന്നവർക്കും കൊവിഡ് ടെസ്റ്റ് വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

read also: ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കൊല്ലത്ത്

ഈ മാസം ആദ്യം സ്‌പൈസ് ജെറ്റിന്റെ 300 ചാർട്ടേഡ് വിമാനങ്ങൾക്ക് സർക്കാർ എൻഒസി നൽകിയിരുന്നു. കൊവിഡ് നെഗറ്റീവാകുന്നവരെ മാത്രം കൊണ്ടുവരൂ എന്നാണ് സ്‌പൈസ് ജെറ്റ് അറിയിച്ചതാണ്. ഇത് അവർ തന്നെ സർക്കാരിന് മുന്നിൽ വച്ച നിബന്ധനയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്താൻ പ്രയാസമുണ്ടെന്നാണ് അറിുന്നത്. ഇങ്ങനെ പ്രയാസമുണ്ടെങ്കിൽ ട്രൂനാറ്റ് ടെസ്റ്റ് നടത്തിയാൽ മതി. ആന്റിബോഡി ടെസ്റ്റും നടത്താം. ഫലം വേഗത്തിൽ ലഭിക്കുമെന്ന് മാത്രമല്ല, പരിശോധനയ്ക്ക് ചിലവും കുറവായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

story highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top