സുശാന്തിന്റെ മരണം; സൽമാൻ ഖാൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ കോടതിയിൽ ക്രിമിനൽ പരാതി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ ക്രിമിനൽ പരാതി. സംവിധായകൻ കരൺ ജോഹർ, ആദിത്യ ചോപ്ര, സാജിദ് നാദിയാവാല, സഞ്ജയ് ലീലാ ബൻസാലി, ഏക്ത കപൂർ, സംവിധായകൻ ദിനേഷ്, ഭൂഷൺ കുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
സുധീർകുമാർ ഓജ എന്ന അഭിഭാഷകനാണ് പരാതിക്കാരൻ. സൽമാൻ ഖാനും കരൺ ജോഹറും അടക്കം എട്ട് പേർ നടത്തിയ ഗൂഢാലോചനയാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സുശാന്തിന്റെ സിനിമകൾ റിലീസ് ചെയ്യുന്നത് തടസപ്പെടുത്തിയത് ഈ എട്ട് പേരാണ്. സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ചടങ്ങുകൾക്കും സുശാന്തിനെ വിളിച്ചിരുന്നില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
read also: സുശാന്തിന്റെ മരണത്തിൽ ബോളിവുഡിനെ വിമർശിച്ച് കങ്കണ
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സുശാന്ത് സിംഗ് രജ്പുതിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ ജോലിക്കാരൻ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ സുശാന്തിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തി. സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
story highlights- sushant singh rajput death, salman khan, karan johar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here