അമിത വൈദ്യുതി ബില്‍ പിന്‍വലിക്കണം; യുഡിഎഫ് വൈദ്യുതി വിളക്കുകള്‍ അണച്ച് പ്രതിഷേധിച്ചു

Excessive electricity bill; UDF turned off the lights and protested

അമിത വൈദ്യുതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വൈദ്യുതി വിളക്കുകള്‍
അണച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.

രാത്രി ഒന്‍പതു മുതല്‍ മൂന്നു മിനിറ്റാണ് വൈദ്യുതി വിളക്കുകള്‍ അണച്ചാണ് ലൈറ്റ്‌സ് ഓഫ് കേരള എന്ന പേരില്‍ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. വൈദ്യുതി ബോര്‍ഡ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും, ഇത് വൈദ്യുതി ഉപഭോക്താക്കളായ ജനങ്ങള്‍ക്ക് ഇരുട്ടടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Story Highlights: Excessive electricity bill; UDF turned off the lights and protested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top