കമ്പിവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയ സംഭവം: കർഷകന് ജാമ്യം അനുവദിച്ച് കോടതി

വയനാട് സുൽത്താൻ ബത്തേരിയിൽ പുരയിടത്തിലെ കമ്പിവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയ സംഭവത്തിൽ കർഷകന് കോടതി ജാമ്യം അനുവദിച്ചു. ഏലിയാസിന് നീതി നിഷേധിക്കപ്പെട്ടുവെന്ന ട്വന്റിഫോർ വാർത്തയെ തുടർന്ന് ജാമ്യത്തെ എതിർക്കില്ലെന്ന് വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകീട്ടോടെ ഏലിയാസിന് പുറത്തിറങ്ങാനാകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ട്വന്റിഫോർ ഇംപാക്ട്.
കഴിഞ്ഞ ദിവസമാണ് വീട്ടിലെ മുള്ളുവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയത് വനംവകുപ്പിനെ അറിയിച്ച ഏലിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത്. ട്വന്റിഫോർ ഇത് സംബന്ധിച്ച വാർത്ത ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെ കോടതിയിൽ ജാമ്യത്തെ എതിർക്കില്ലെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും വനംവകുപ്പ് മന്ത്രി കെ രാജുവും വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് ഏലിയാസിന് ഇന്ന് കോടതി ജാമ്യം അനുവദിച്ചത്. വീഡിയോ കോൺഫറൻസിംഗിലൂടെ ആയിരുന്നു കോടതി നടപടികൾ. മറ്റ് നടപടികൾ കൂടി പൂർത്തിയാക്കി വൈകീട്ടോടെ എലിയാസ് പുറത്തിറങ്ങുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. വീട്ടിലെ കമ്പിവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു ഏലിയാസിനെതിരെ കേസെടുത്തിരുന്നത്.
Story Highlights- farmer gets bail, leopard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here