ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസ് പാലക്കാട്

ഇന്ന് എറ്റവും കൂടുതൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് പാലക്കാട്. പതിനാല് പേർക്കാണ് പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുതാഴെ കൊല്ലം ജില്ലയാണ്. കൊല്ലത്ത് 13 പേർക്കും രോഗം സ്ഥിരീകരിച്ചു.

തമിഴ്‌നാട് നിന്ന് ജൂൺ ആറിന് വന്ന വണ്ടാഴി സ്വദേശി, ജൂൺ മൂന്നിന് വന്ന കല്ലടിക്കോട് സ്വദേശി,
അബുദാബിയിൽ നിന്ന് ജൂൺ നാലിന് വന്ന കൊപ്പം കീഴ്മുറി സ്വദേശികളായ രണ്ടുപേർ, സൗദിയിൽ നിന്ന്
ജൂൺ 11ന് വന്ന മേലാർകോട് സ്വദേശി, കോട്ടോപ്പാടം സ്വദേശി, കുവൈറ്റിൽ നിന്ന് ജൂൺ 11ന് വന്ന തെങ്കര സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് ജൂൺ 10ന് വന്ന എലമ്പുലാശ്ശേരി സ്വദേശി മുംബൈയിൽ നിന്നുവന്ന കുഴൽമന്ദം സ്വദേശി, ഡൽഹിയിൽ നിന്ന് മെയ് നാലിന് വന്ന തച്ചമ്പാറ സ്വദേശി, ദുബായിൽ നിന്ന്
ജൂൺ അഞ്ചിന് വന്ന കുമരംപുത്തൂർ കുളപ്പാടം സ്വദേശി, ജൂൺ 9ന് എത്തിയ വിളയൂർ സ്വദേശി,
ഖത്തറിൽ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവർക്കാണ് പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 127 ആയി.

read also: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 97 പേര്‍ക്ക്; 89 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് ആകെ 97 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയം 11, പത്തനംതിട്ട 11,
ആലപ്പുഴ 9, എറണാകുളം 6, തൃശൂർ 6, ഇടുക്കി 6. തിരുവനന്തപുരം 5, കോഴിക്കോട് 5, മലപ്പുറം 4, കണ്ണൂർ 4,
കാസർഗോഡ് 3 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു.

story highlights- coronavirus, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top