Advertisement

മണിപ്പൂരിൽ സർക്കാർ രൂപീകരിക്കുന്നതിനായി കോൺഗ്രസ് ഇന്ന് ഗവർണറെ കാണും

June 18, 2020
2 minutes Read

മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ഇന്ന് ഗവർണറെ കാണും. മൂന്നു ബിജെപി എംൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നീക്കം. അതേസമയം, ബീരേൻ സിങിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ്സിനെ പിളർത്താനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചതയാണ് സൂചന.

മൂന്നു ബിജെപി എംൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നതോടെ ആണ് മണിപ്പൂരിലെ രാ,്ടിയ സാഹചര്യം ബിജെപിയ്ക്ക് എതിരായത്. പിന്നാലെ ആറ് എംഎൽഎമാർ സർക്കാരിന് പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ബീരേൻ സിങിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് ഇപ്പോൾ ഭലത്തിൽ ഭൂരിപക്ഷം ഇല്ല. സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിയിലെ (എൻപിപി) നാല് മന്ത്രിമാരാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇതോടെ ബിജെപിയുടെ അംഗബലം ഇപ്പോൾ 30 ആയി കുറഞ്ഞു.

അറുപതംഗ നിയമസഭയിൽ നിലവിൽ ആകെ 59 പേരാണ് ഉള്ളത്. ഈ സാഹചര്യത്തിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായ് കോൺഗ്രസ് ഇന്ന് ഗവർണറെ രേഖാമൂലം അറിയിക്കും. പാർട്ടി സർക്കാർ രൂപീകരണത്തിനുള്ള അവകാശവും ഉന്നയിക്കും.
2017ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 28 എംഎൽഎമാരാണ് കോൺഗ്രസിനുണ്ടായിരുന്നത്.

എന്നാൽ, 21 എംഎൽഎമാരുമായി രണ്ടാമതെത്തിയ ബിജെപി പ്രാദേശിക പാർട്ടികളെയും സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. സർക്കാർ രൂപികരണത്തിന് ശ്രമം ആരംഭിച്ചെങ്കിലും വലിയ വിഭാഗിയത് മണിപ്പൂരിലെ കോൺഗ്രസിൽ ഇപ്പോഴും ഉണ്ട്. ഇത് മുതലെടുത്ത് കോൺഗ്രസിനെ പിളർത്താനുള്ള നീക്കം ബിജെപി ആരംഭിച്ചതായാണ് സൂചന.

Stiry highlight: Congress will meet the governor today to form a government in Manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top