ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക്

ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും എട്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
മഹാരാഷ്ട്രയില്‍ നിന്നും ജൂണ്‍ ഏഴിന് സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 42 വയസുള്ള പട്ടണക്കാട് സ്വദേശിയും മകളും, മുംബൈയില്‍ നിന്നും ജൂണ്‍ ഏഴിന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 39 വയസുള്ള മാവേലിക്കര സ്വദേശിനിയും മകനും, മുംബൈയില്‍ നിന്നും ജൂണ്‍ ആറിന് ട്രെയിനില്‍ ആലപ്പുഴ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്, ഡല്‍ഹിയില്‍ നിന്നും ജൂണ്‍ 10 ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടനാട് സ്വദേശിയായ യുവാവ്, ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ ജൂണ്‍ 10 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന 83 വയസുള്ള തകഴി സ്വദേശിയും ഭാര്യയും, കുവൈറ്റില്‍ നിന്നും ജൂണ്‍ 12 ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗ മുക്തി നേടി. നിലവില്‍ 92 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 58 പേരാണ് ആകെ ജില്ലയില്‍ രോഗമുക്തി നേടിയത്.
Story Highlights: covid confirmed nine persons in Alappuzha district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here