സച്ചിക്ക് ബ്രെയിൻ ഹൈപ്പോക്സിയ; സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് ബ്രെയിൻ ഹൈപ്പോക്സിയ എന്ന് റിപ്പോർട്ട്. തലച്ചോറിന് ആവശ്യമായ ഓക്സിജൻ ലഭിക്കാത്ത സമയത്താണ് ബ്രെയിൻ ഹൈപ്പോക്സിയ ഉണ്ടാവുന്നത്. ഹൃദയ സ്തംഭനം ബ്രെയിൻഞ്ചുറി, സ്ട്രോക്ക്, കാർബൺ മോണോക്സൈഡ് വിഷം എന്നിവയാണ് ബ്രെയിൻ ഹൈപ്പോക്സിയയുടെ മറ്റ് കാരണങ്ങൾ.
തൃശൂർ ജൂബിലി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സർജറികൾ വേണ്ടി വന്നിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടർന്ന് അതീ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോറിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നു.
Story Highlights-Director sachi in critical condition
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here