Advertisement

വയനാട് ചുരത്തിന്റെ ആകാശദൃശ്യം; പ്രചരിക്കുന്നത് വ്യാജ വീഡിയോ [ 24 fact check]

June 18, 2020
2 minutes Read

നവമി/

വരി വരിയായി നീങ്ങുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ വയനാടൻ ചുരം. കാഴ്ച കണ്ണിലുടക്കും. ലക്കിടി വ്യൂപോയിന്റിൽ നിന്ന് നോക്കിക്കാണും പോലെ തന്നെ വളഞ്ഞ് പുളഞ്ഞുള്ള ചുരക്കാഴ്ച. എന്നാൽ ഈ വഴി വയനാടൻ വഴിയേയല്ല. വഴിതെറ്റിക്കുന്ന ക്യാപ്ഷനോടെ കറങ്ങുന്നത് കർണാടകയിലെ നന്ദി ഹിൽസിലേക്കുള്ള വഴിയാണ്.

14 കിലോമീറ്റർ നീളമുള്ള താമരശേരി ചുരക്കാഴ്ചപോലെ തോന്നിപ്പിക്കുന്നുവെന്ന് മാത്രം. ചമിറശ വശഹഹ െമ േചശഴവ േഎന്ന തലക്കെട്ടിൽ ജൂൺ പത്തിന് മായങ്ക് തിവാരി അപ്ലോഡ് ചെയ്ത വീഡിയോ പിന്നീടാരോ തലവാചകം മായ്ച്ച് വയനാടാക്കി മാറ്റി. അതാകട്ടെ ആയിരങ്ങൾ പങ്കുവച്ച് വൈറലാക്കി. വഴിതെറ്റിക്കുന്ന പ്രചാരണങ്ങളിൽ നിന്ന് വാസ്തവമറിഞ്ഞ് മാറിനടക്കാം.

story highlights- fact check. wayanad churam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top