ഇന്ത്യ യുഎൻ രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

India elected non permanent member UN Security Council

ഇന്ത്യ യുഎൻ രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് സ്ഥിരാംഗത്വമില്ലാത്ത രാജ്യം എന്ന നിലയിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യ പസഫിക് രാജ്യങ്ങളുടെ പിന്തുണയോടെ എതിരില്ലാതെയാണ് ഇന്ത്യ രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, രക്ഷാ സമിതിയിലേയ്ക്ക് തെരഞ്ഞെടുത്തതിന് ഇന്ത്യ നന്ദി അറിയിച്ചു. ഇന്ത്യയ്ക്ക് മേൽ അന്താരാഷ്ട്ര സമൂഹം അർപ്പിച്ച വിശ്വാസത്തിനും നന്ദി അറിയിച്ചു.

ഇന്ത്യയ്ക്ക് പുറമെ അയർലാൻഡ്, നോർവേ, മെക്‌സിക്കോ എന്നീ രാജ്യങ്ങളും താത്കാലിക അംഗത്വം നേടി. 15 അംഗങ്ങളുള്ള രക്ഷാസമിതിയിൽ അഞ്ച് രാജ്യങ്ങൾക്കാണ് സ്ഥിരാംഗത്വമുള്ളത്. അമേരിക്ക, റഷ്യ, ചൈന, യു.കെ, ഫ്രാൻസ് എന്നിവയാണ് സ്ഥിരാംഗങ്ങൾ.

 

Story Highlights- India elected non permanent member UN Security Council

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top