അതിർത്തിയിലെ സുരക്ഷ സേന വിന്യാസക്രമം പരിഷ്‌കരിക്കാൻ ഇന്ത്യ

ഇന്ത്യ- ചൈന സംഘർഷത്തിന് പിന്നാലെ അതിർത്തിയിലെ സുരക്ഷ സേന വിന്യാസ ക്രമം പരിഷ്‌കരിക്കാൻ തീരുമാനം. മലനിരകളിലെ യുദ്ധമുറകളിൽ വൈദഗ്ധ്യം നേടിയ സേനാംഗങ്ങളെ കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിയമിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇത് സംബന്ധിച്ച ധാരണയിൽ എത്തിയത്. അതിർത്തിയിലെ റോഡുകളിലെ അറ്റകുറ്റപണികൾ അടിയന്തിരമയി പൂർത്തീകരിക്കാനും കേന്ദ്രസർക്കാർ നിർദേശിച്ചു.
രാജ്യത്തിന്റെ അതിർത്തികളിലെ സേനവിന്യാസത്തിന്റെ ഘടന പരിഷ്‌കരിക്കാനുള്ള സുപ്രധാന നിർദേശം പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടായത്. അർധ സൈനിക വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലമായ ശ്യംഖല അതിർത്തികളിൽ യാഥാർത്ഥ്യമാക്കും. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയിലെ ക്രമം ചൈന അതിർത്തികളിലും യാഥാർത്ഥ്യമാക്കാനും തീരുമാനമായി. ആക്രമം ഉറപ്പാകുമ്പോൾ പ്രതിരോധത്തിന് അനുവാദം തേടുന്നതടക്കമുള്ള സവിധാനങ്ങളും ലഘൂകരിക്കും. ഒപ്പം മലനിരകളിലെ യുദ്ധമുറകളിൽ വൈദഗ്ധ്യം നേടിയ സേനാംഗങ്ങൾ കിഴക്കൻ ലഡാക്കിലെ അതിർത്തികളിൽ നിയോഗിക്കാനുള്ള സുപ്രധാന തീരുമാനവും യോഗം കൈകൊണ്ടു.
ഇതനുസരിച്ച് ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടൻ സ്‌ട്രൈക്ക് കോറിലെ സേനാംഗങ്ങൾ ലഡാക്ക് മേഖലയിലേക്ക് അടിയന്തിരമായി നീങ്ങും. ഇന്ന് നടന്ന സൈനിക തല ചർച്ചയിൽ തുടർ ചർച്ചകൾക്ക് ധാരണ ആയെങ്കിലും സുപ്രധാന തീരുമാനങ്ങൾ ഉണ്ടായില്ല.
Story highlight: India to restructure border security forces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here