കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്

കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. തുടർന്ന് പൊലീസ് സ്റ്റേഷൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ട്.
പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള 10 പൊലീസുകാരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗിയായ പൊലീസുകാരൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. വിദേശത്ത് നിന്നെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഡ്യൂട്ടിയായിരുന്നു ഇദ്ദേഹത്തിന്. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമ്പർക്കത്തിലൂടെയാകാം രോഗം ബാധിച്ചതെന്നാണ് സൂചന.
അതേസമയം, എറണാകുളം ജില്ലയിൽ ഇന്നലെ മാത്രം അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 102 ആണ്. കളമശ്ശേരി മെഡിക്കൽ കോളജിലും അങ്കമാലി അഡല്ക്സിലുമായി 97 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.
ഇന്നലെ 729 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 733 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11998 ആണ്. ഇതിൽ 10193 പേർ വീടുകളിലും, 539 പേർ കൊവിഡ് കെയർ സെന്ററുകളിലും, 1266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
Story Highlights- kalamassery police man confirms covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here