Advertisement

റേഷൻ വിതരണക്കാർ സമരത്തിലേക്ക്

June 18, 2020
1 minute Read
ration shops

സംസ്ഥാനത്തെ റേഷൻ വിതരണക്കാർ സമരത്തിലേയ്ക്ക്. റേഷൻ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ച കഴിഞ്ഞ് റേഷൻ കടകൾ അടച്ചിട്ടായിരുന്നു പ്രതിഷേധം. സെർവർ തകരാർ മൂലം റേഷൻ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഓൾ കേരള റേഷൻ റീട്ടേയ്ൽ ഡീലേഴ്‌സ് അസോ. പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു.

ജനങ്ങൾ റേഷൻ ഡീലേഴ്‌സിനെതിരെ തിരിയുന്ന സാഹചര്യമാണുള്ളത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. ശനിയാഴ്ച ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

Read Also: പൊറോട്ടയുടെ ജിഎസ്ടി : വേറിട്ട പ്രതിഷേധ സ്വരമായി ‘പൊറോട്ട സോംഗ്’

ഇന്നാണ് ഇന്റർനെറ്റ് തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടത്. ഇ പോസ് മെഷീൻ പ്രവർത്തിക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് റേഷൻ സാധനങ്ങൾ നൽകാനാകുന്നില്ലായിരുന്നു. ഇ പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചാണ് സാധനങ്ങൾ നൽകുന്നത്. മെഷീൻ പ്രവർത്തനരഹിതമായതോടെ സാധനങ്ങൾ നൽകുന്നത് വ്യാപാരികൾ നിർത്തിവച്ചു. എന്നാൽ സാങ്കേതിക പ്രശ്‌നമാണെന്നും ഇത് ഉടൻ തന്നെ പരിഹരിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ration shop, e pose machine stopped working

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top