സച്ചിയുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടം: ജോയി മാത്യു

സംവിധായകന്‍ സച്ചിയുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് സംവിധായകനും നടനുമായ ജോയി മാത്യു. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന കെ.ആര്‍. സച്ചിദാനന്ദനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. വളരെ സങ്കടമുണ്ട്. വളരെ പ്രോമിസിംഗ് ആയിട്ടുള്ള ഡയറക്ടര്‍ ആയിരുന്നു സച്ചി. എന്റെ സൗഹൃദവലയത്തില്‍ ഉണ്ടായിരുന്നു. എന്റെ തൊട്ടടുത്ത ഫഌറ്റിലാണ് അയ്യപ്പനും കോശിയും എന്ന സിനിമയുടെ തിരക്കഥ എഴുതാന്‍ അദ്ദേഹം വന്നത്. അപ്പോള്‍ പല കാര്യങ്ങളും ഷെയര്‍ ചെയ്യുമായിരുന്നു. തമാശകള്‍ പങ്കുവയ്ക്കുമായിരുന്നു.
അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളില്‍ ഒരു ക്രിയേറ്റീവായിട്ടുള്ള എഴുത്തുകാരനെയും ഡയറക്ടറെയും കാണാന്‍ കഴിയും. മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അയ്യപ്പനും കോശിയും കൊമേഴ്‌സ്യല്‍ സക്‌സസ് ആയെങ്കിലും അതില്‍ നിരവധി പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളുണ്ട്. അവഗണിക്കപ്പെട്ടവരോടുള്ള കമ്മിറ്റ്‌മെന്റ് ആ സിനിമയില്‍ വ്യക്തമാണ്. പ്രോഗ്രസീവായിട്ടുള്ള ഒരു എഴുത്തുകാരനും സംവിധായകനും നഷ്ടപ്പെടുന്നുവെന്നത് വലിയ നഷ്ടമാണെന്നും ജോയി മാത്യു പറഞ്ഞു.
Story Highlights: sachy, Malayalam cinema, Joy Mathew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here