Advertisement

തൃശൂരിൽ 22 പേർ കൊവിഡ് മുക്തരായി; ആറ് പേർക്ക് രോഗം

June 18, 2020
1 minute Read

തൃശൂർ ജില്ലയിൽ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ നാല് പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദുബായിൽ നിന്നെത്തിയ ഒരാൾക്കും കുവൈറ്റിൽ നിന്നെത്തിയ മൂന്ന് പേർക്കും ഗുജാറാത്തിൽ നിന്നെത്തിയ രണ്ടാൾക്കുമാണ് രോഗം.

അതേസമയം ജില്ലയിൽ 22 പേർ ഇന്ന് രോഗമുക്തരായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ നാല് പേരുമാണ് രോഗമുക്തരായത്.125 പേരാണ് നിലവിൽ ജില്ലയിൽ രോഗബാധിതരായി കഴിയുന്നത്.

Read Also: സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതി: മുഖ്യമന്ത്രി

4ാം തീയതി ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24),12ന് കുവൈറ്റിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി(26), 13 ന് കുവൈറ്റിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി (29), 09ന് ഗുജറാത്തിൽ നിന്ന് വന്ന മുണ്ടൂർ സ്വദേശി (36), 9ന് ഗുജറാത്തിൽ നിന്ന് വന്ന പെരുവല്ലൂർ സ്വദേശി (50), 15ാം തിയതി കുവൈറ്റിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (41) എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് ആകെ 97 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9, എറണാകുളം 6, തൃശൂർ 6, ഇടുക്കി 6. തിരുവനന്തപുരം 5, കോഴിക്കോട് 5, മലപ്പുറം 4, കണ്ണൂർ 4, കാസർഗോഡ് 3 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു.

thrissur, coronavirus, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top