Advertisement

ന്യൂസിഡൻഡിലെ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരുടെ ആഹ്ലാദപ്രകടനം; പ്രചരിക്കുന്ന വീഡിയോക്ക് പിന്നിൽ [24 fact check]

June 18, 2020
2 minutes Read

ബിനിഷ വിനോദ്/

കൊവിഡ് എന്ന മഹാമാരി ലോകം മുഴുവൻ വീശിയടിച്ചപ്പോൾ, അതിനെ വരുതിയിൽ നിർത്തിയ രാജ്യങ്ങളിലോന്നായിരുന്നു ന്യൂസിലൻഡ്. അതിന് നേതൃത്വം വഹിച്ചത് പ്രധാനമന്ത്രി ജസീന്ത ആർഡൻ എന്ന 39കാരിയാണ്. ഈ കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെ കൊവിഡ് മുക്ത രാജ്യമായി പ്രഖ്യാപിച്ചു. അതിന് പിന്നാലെ ന്യൂസിലൻഡിലെ ഒരു ആശുപത്രിയിലേതെന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

46 സെക്കൻഡ് ദൈർഘ്യം വരുന്ന വീഡിയോ കാണുന്നവർക്കെല്ലാം സന്തോഷം നൽകുന്നതാണ്. ആരോഗ്യപ്രവർത്തകർ ഏറെ ആഹ്ലാദത്തോടെ ആശുപത്രി വരാന്തയിലൂടെ നടന്ന് പുറത്തത്തേക്ക് വരുന്നതാണ് വീഡിയോയിൽ. ഇതിനോടകം തന്നെ 3000ത്തിലധികം പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. ന്യൂസിലൻഡിലെ ആശുപത്രിയിലേതെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നതെങ്കിലും സത്യാവസ്ഥ അതല്ല.

ഇറ്റലി മറ്റേറ സിറ്റിയിലെ ഒരു കൊവിഡ് വാർഡിലെ വീഡിയോ ആണിത്. ഫേസ്ബുക്ക് പേജായ മറ്റേറ ന്യൂസ് ഈ വീഡിയോ ജൂൺ അഞ്ചാം തീയതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഇറ്റലിയിലെ ഒരു ന്യൂസ് വെബ്‌സൈറ്റായ ടിആർഎം നെറ്റ്‌വർക്കും ഇറ്റലിയിലെ ടൂറിസം ഗൈഡൻസ് പേജായ വിസിറ്റലിയും ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിട്ടുണ്ട്. ഇത് കൂടാതെ ഒരു ഇറ്റാലിയൻ ദിനപത്രമായ ”La Gazzetta del Mezzogiorno’
‘ ഈ വീഡിയോയിൽ നിന്നുള്ള ഒരു ചിത്രം പ്രസിദ്ധീകരിച്ചു.

read also: പ്രവാസികള്‍ക്ക് സഹായം; കൊവിഡ് പരിശോധനയ്ക്കുള്ള കിറ്റ് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

ഒറ്റ നോട്ടത്തിൽ നിരൂപദ്രവകാരിയാണെന്ന് കരുതി തെറ്റായ ഒരു വാർത്തയ്ക്ക് നേരെ കണ്ണടയ്ക്കാൻ വയ്യ. പ്രത്യേകിച്ച് ദോഷം ഒന്നും വരാൻ ഇല്ല എന്ന് നമ്മൾ കരുതും. പക്ഷെ സത്യം അതാവില്ല. ഓരോ വാർത്തയും ഓരോ അറിവാണെന്ന കാര്യം മറക്കരുത്. തെറ്റായ വിവരങ്ങൾ പങ്കുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ ഇരിക്കാം.

ഈ ദൃശ്യത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയ സ്ഥിതിക്ക് ന്യൂസിലൻഡിനെ കുറിച്ച് ഒരു വിവരം കൂടി നൽകാം. ഈ ദൃശ്യങ്ങൾ വൈറലായിരുന്ന സമയത്ത് ന്യൂസിലൻഡ് കൊവിഡ് മുക്തമായിരുന്നു. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ നിലവിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ജാഗ്രത കൈ വിടാതെ പൊരുതി മുന്നോട്ട് പോകാൻ ന്യൂസിലൻഡിന് കഴിയട്ടെ. വ്യാജ വാർത്തകളും കൊവിഡും ലോകത്ത് നിന്ന് അപ്രത്യക്ഷമാകട്ടെ.

story highlights- fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top