Advertisement

ചൈന തടഞ്ഞുവച്ച പത്ത് ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ട്

June 19, 2020
1 minute Read

ലഡാക്കിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈന തടഞ്ഞുവച്ചിരുന്ന ഇന്ത്യൻ സൈനികരെ വിട്ടയച്ചതായി റിപ്പോർട്ട്. ഒരു ലഫ്റ്റ്നന്റ് കേണലും മൂന്ന് മേജർമാരും അടക്കമുള്ളവരെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യം ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

അതിർത്തിയിൽ ഇന്ത്യൻ സൈനികരെ കാണാതായെന്ന റിപ്പോർട്ട് തള്ളി കരസേന ഇന്നലെ രം​ഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ലെന്നായിരുന്നു കരസേനയുടെ പ്രതികരണം. ഇതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നരിക്കുന്നത്.

read also: തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്

അതേസമയം, ചൈനയുമായുള്ള സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗം വൈകീട്ട് അഞ്ചിന് ചേരും. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. ഒന്നര മാസത്തോളമായി നിലനിൽക്കുന്ന അതിർത്തിയിലെ സംഘർഷാവസ്ഥ സർക്കാർ ജനങ്ങളോട് വിശദീകരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരിക്കുന്നു. നിലവിലെ സാഹചര്യം, തുടർ നടപടികൾ എന്നിവ പ്രധാനമന്ത്രി വിശദീകരിക്കുമെന്നാണ് വിവരം.

story highlights- india-china clash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top