Advertisement

ഇന്ത്യ- ചൈന അതിർത്തി സംഘർഷം; പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്

June 19, 2020
1 minute Read

അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് . വൈകിട്ട് 5 മണിക്ക് നടക്കുന്ന സർവ്വകക്ഷിയോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, സിപിഐംഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. സൈന്യത്തിന് വേണ്ടി ഉന്നത സൈനിക പ്രതിനിധി യോഗത്തിൽ കാര്യങ്ങൾ വിശദീകരിക്കും.

വൈകിട്ട് അഞ്ചുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച വിഡിയോ കോൺഫറൻസ് വഴിയുള്ള സർവകക്ഷി യോഗത്തിൽ 20 രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ് പങ്കെടുക്കുക. യോഗത്തിൽ ദേശീയ പാർട്ടികൾക്ക് പുറമെ, ചൈനയുമായി അതിർത്തി പങ്കിടുന്ന വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന പാർട്ടികൾ, ലോക് സഭയിൽ അഞ്ച് എംപിമാരിൽ കൂടുതലുള്ള പാർട്ടി അധ്യക്ഷന്മാർ, കൂടാതെ കേന്ദ്ര മന്ത്രിമാരുടെ പാർട്ടി അ്യക്ഷന്മാരെയാണ് രാജ്‌നാഥ് സിംഗ് ക്ഷണിച്ചിട്ടുള്ളത്. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂടാതെ സൈനിക മേധാവികളും പങ്കെടുക്കും.

ചൈന എത്രത്തോളം ഇന്ത്യൻ മണ്ണിൽ കടന്നുകയറിയെന്ന് സംശയങ്ങൾ പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ ഉന്നയിക്കും. കൂടാതെ ഗൽവാൻ താഴ്വരയിൽ നടന്ന സംഭവത്തെക്കുറിച്ചും പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് വിശദീകരണം തേടും. ഇതിനൊടൊപ്പം സർക്കാർ സ്വീകരിക്കുന്ന തുടർ നടപടിയും അറിയിക്കും. സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പ്രതിപക്ഷ പാർട്ടിൽ പിന്തുണ നൽകിയേക്കുമെന്നാണ് സൂചന.

Story highlight: India-China border conflict; Prime Minister summoned today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top