Advertisement

കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ച സംഭവം; ഡോക്ടർമാരടക്കം ക്വാറന്റീനിൽ പോകാൻ നിർദേശം

June 19, 2020
1 minute Read
kalamassery police covid doctors asked enter quarantine

കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ചികിത്സ തേടിയ ആശുപത്രികളിലെ ഡ്യൂട്ടി ഡോക്ടർമാരോടടക്കം ക്വാറന്റീനിൽ പോകാൻ നിർദേശം. രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ വെങ്ങോല സർക്കാർ ആശപത്രിയിലും ഒരു സ്വകാര്യ ആശുപത്രിയിലും എത്തിയിരുന്നു. ഇവിടെ ഡ്യൂട്ടി ചെയ്ത ഡോക്ടർമാരോടാണ് ക്വാറന്റീനിൽ പോകാൻ അധികൃതർ നിർദേശിച്ചിരിക്കുന്നത്.

അതേസമയം, കൊവിഡ് ബാധിതനൊപ്പം സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് പൊലീസുകാരുടെ സ്രവ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ആദ്യ ഘട്ടത്തിൽ പരിശോധിക്കുക 10 പേരുടെ സാമ്പിളാണ്. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 57 പേർ നിലവിൽ ക്വാറന്റീനിലാണ്. 45 പേർ വീടുകളിലും 12 പേർ സർക്കാർ നിശ്ചയിച്ച ക്വാറന്റീൻ കേന്ദ്രത്തിലുമാണ് നിരീക്ഷണത്തിലുള്ളത്. സമീപത്തെ എആർ ക്യാമ്പിലെ ഏഴു പേരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.

Read Also : കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്

ഇന്നലെയാണ് കളമശേരിയിലെ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിക്കുന്നത്. വിദേശത്ത് നിന്നെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഡ്യൂട്ടിയായിരുന്നു ഈ ഉദ്യോഗസ്ഥന്. പൊലീസുകാരന്റെ രോഗ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നതെന്നാണ് സൂചന.

Story Highlights- kalamassery police, covid, doctors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top