കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്

രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ വിജയിച്ചു. രാജസ്ഥാനില്‍ നിന്നാണ് കെ സി വേണുഗോപാല്‍ മത്സരിച്ചത്. മൂന്ന് സീറ്റുകളാണ് രാജസ്ഥാനില്‍ ഒഴിവ് വന്നത്. ഇതില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഒരിടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചിരിക്കുന്നത്. കെ സി വേണുഗോപാലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു.
എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശ് നാല്, ഗുജറാത്ത് നാല്, ജാര്‍ഖണ്ഡ് രണ്ട്, രാജസ്ഥാന്‍ മൂന്ന്, മധ്യപ്രദേശ് മൂന്ന്, മണിപ്പൂര്‍ ഒന്ന്, മേഘാലയ ഒന്ന്, മിസോറാം ഒന്ന് എന്നിങ്ങനെ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്തില്‍ നാല് സീറ്റുകളില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ വിജയിച്ചു.
Story Highlights: KC Venugopal to Rajya Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here