പെട്രോള്‍ ഡീസല്‍ വിലവര്‍ധന; കേരള കോണ്‍ഗ്രസ്(എം) കാളവണ്ടി സമരത്തിനിടെ ചക്രം തകര്‍ന്ന് സംസ്ഥാന സെക്രട്ടറിക്ക് പരുക്ക്

പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ കാളവണ്ടി സമരത്തിനിടെ ചക്രം തകര്‍ന്ന് സംസ്ഥാന സെക്രട്ടറി ബെന്നി കക്കാടിന് പരുക്കേറ്റു. പത്തനാപുരം നെടുംപറമ്പില്‍ വെച്ച് നടത്തിയ സമരത്തിനിടെയാണ് സംഭവം.
സമരം നടക്കുന്നതിനിടെ ചക്രം ഒടിഞ്ഞ് കാളവണ്ടിയിലുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട് നിലത്തു വീഴുകയായിരുന്നു. കാലിനും ഇടത് കൈയ്ക്കും പരുക്കുണ്ട്. ബെന്നി കക്കാടിനൊപ്പം മണ്ടലം പ്രസിഡന്റ് മാങ്കോട് ഷാജഹാനും കാളവണ്ടിയില്‍ കയറിയിരുന്നു. മുന്നോട്ട് നീങ്ങുന്നതിടെ അമിതഭാരം മൂലമാണ് കാലപ്പഴക്കം ചെന്ന കാളവണ്ടിയുടെ ഒരുവശത്തെ ചക്രം ഒടിഞ്ഞത്. കേരള യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റായ ബിജു ടി ഡിക്രൂസിന്റെ ഉടമസ്ഥതയിലുളളതായിരുന്നു കാളവണ്ടി. തുടര്‍ന്ന് കാളയെ അഴിച്ച് മാറ്റിയ ശേഷം ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകര്‍ വണ്ടി കെട്ടിവലിച്ച് പത്തനാപുരം നഗരത്തിലെത്തിച്ച് സമരം പൂര്‍ത്തിയാക്കിയത്.
Story Highlights: Petrol, diesel prices hike protest; kerala congress m secretary injured in accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here