പാകിസ്താൻ അതിർത്തി കടന്നെത്തിയ ഡ്രോൺ അതിർത്തി രക്ഷാസേന വെടിവച്ചിട്ടു

ജമ്മു കാശ്‌മീരിലെ കത്‌വ ജില്ലയിൽ അനധികൃതമായി പാകിസ്താൻ അതിർത്തി കടന്നെത്തിയ ഡ്രോൺ അതിർത്തി രക്ഷാസേന വെടിവച്ചിട്ടു. പുലർച്ചെ 5.10 ഓടെ അതിർത്തിയോട് ചേർന്നുള്ള റത്‌വ ഏരിയയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് പറന്നെത്തിയ ഡ്രോൺ പട്രോളിംഗ് നടത്തുകയായിരുന്ന അതിർത്തി രക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വെടിവച്ചിടുകയായിരുന്നു.
Read More: പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ചു; കിഴക്കൻ ലഡാക്കിലെ സൈന്യം ഏത് വെല്ലുവിളിയും നേരിടാൻ സജ്ജം
ഡ്രോണിന് 17.5 കിലോ ഭാരമുണ്ടായിരുന്നു. ആറ് കിലോയോളം സാധനങ്ങൾ ഇതിൽ ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നതായി ജമ്മു അതിർത്തിയിലെ ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ എൻ.എസ്. ജംവാൾ പറഞ്ഞു. അമേരിക്കൻ നിർമിത എം-4 സെമി ഓട്ടോമാറ്റിക് തോക്ക്, ഇതിൽ അറുപത് തിരയുണ്ടായിരുന്നു, ഏഴ് എം-67 ഗ്രനേഡുകൾ, രണ്ട് പുസ്തകങ്ങൾ ഇവയാണ് ഡ്രോണിൽ ഘടിപ്പിച്ചിരുന്നത്.
ആയുധങ്ങളിലെ ചില ഭാഗങ്ങൾ പാക്കിസ്താൻ ആയുധ നിർമാണ ഫാക്ടറിയിൽ നിർമിച്ചതാണ്. അലി ഭായി എന്ന പേരുള്ള ആർക്കോ ആയുധം എത്തിക്കാനാണ് ഡ്രോൺ അതിർത്തി കടത്തി വിട്ടത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ കാര്യങ്ങൾ അന്വേഷിക്കും മുൻപ് പഞ്ചാബിലും പാകിസ്താൻ ഇതേ തരം പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
Story Highlights: BSF shoots down Pakistani drone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here