Advertisement

ഡൽഹിയിലെ സർക്കാർ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി ഉത്തരവ്

June 20, 2020
2 minutes Read

ഡൽഹിയിലെ സർക്കാർ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും അവധി റദ്ദാക്കി സർക്കാർ. മാത്രമല്ല, നിലവിൽ അവധിയിലുള്ള മുഴുവൻ ജീവനക്കാരും അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും ഡൽഹി സർക്കാർ നിർദേശം നൽകി.

ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളിലെയും ഡയറക്ടർമാർ അവധിയിലുള്ള മുഴുവൻ ജീവനക്കാർക്കും തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അത്യാവശ്യഘട്ടങ്ങളിൽ മാത്രം ജീവനക്കാർക്ക് അവധി നൽകിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.

കൊവിഡ് രോഗികളെ ഹോം ക്വാറന്റീന് അയയ്ക്കുന്നതിന് മുമ്പായി അഞ്ച് ദിവസം നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ പ്രവേശിക്കണമെന്ന ലഫ്. ഗവർണറുടെ നിർദേശത്തിന് പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമാക്കാനുള്ള ഉത്തരവ് പുറത്തു വരുന്നത്.

എന്നാൽ, ഡൽഹിക്ക് മാത്രമായി പ്രത്യേക കൊവിഡ് മാർഗനിർദേശം നൽകിയ ലഫ്. ഗവർണറുടെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തെ എല്ലാ കൊവിഡ് രോഗികൾക്കും നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്തുന്നത് എളുപ്പമല്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.

Story highlight: Delhi government cancels leave of doctors and hospital staff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top