Advertisement

കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന് കുടുംബം

June 20, 2020
1 minute Read

കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന് പരാതി. ചികിത്സ കിട്ടുന്നില്ലെന്ന് സുനിൽ പറഞ്ഞിരുന്നതായി ബന്ധുക്കൾ. ആശുപത്രിയിൽ നിന്നും ബന്ധുക്കളോട് സുനിൽ സംസാരിക്കുന്ന ഫോൺ റെക്കോർഡും കുടുംബം പുറത്തുവിട്ടു. എന്നാൽ, ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.

കൊവിഡ് ബാധിച്ച് മരിച്ച പടിയൂർ സ്വദേശി കെ.പി സുനിലിന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. കൃത്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ചികിത്സയിലിരിക്കെ ബന്ധുക്കളോട് സുനിൽ പറയുന്ന ഫോൺ റെക്കോർഡ് കുടുംബം പുറത്തുവിട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സുനിലിന്റെ ബന്ധുക്കൾ.

കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച സുനിലിനെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഐസിയുവിൽ നിന്നാണ് ബന്ധുവിനോട് സുനിൽ ഫോണിലൂടെ പരാതി പറഞ്ഞത്. ആരോപണം പക്ഷെമെഡിക്കൽ കോളജ് അധികൃതർ
നിഷേധിച്ചു. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായിരുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വ്യാഴാഴ്ച സുനിൽ മരണത്തിന് കീഴടങ്ങിയതെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

Story highlight: Excise official dies of covid in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top