Advertisement

ചൈനീസ് പ്രതിരോധം മറികടന്ന് ഗാൽവൻ നദിക്ക് കുറുകേയുള്ള പാലം നിർമാണം ഇന്ത്യ പൂർത്തിയാക്കി

June 20, 2020
1 minute Read
India Completes Building Key Bridge over Galwan River

ചൈനീസ് പ്രതിരോധം മറികടന്ന് ലഡാക്കിലെ ഗാൽവൻ നദിക്ക് കുറുകേയുള്ള പാലം നിർമാണം ഇന്ത്യ പൂർത്തിയാക്കി.  ദുർബാഇക് മുതൽ ദൗലത് ബേഗ് ഓൾഡി വരെ നീളുന്ന 255 കിലോമീറ്റർ പാതയിലെ പ്രധാന പോയിന്റാണ് പണി പൂർത്തിയായ പാലം.

ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ് പണി പൂർത്തിയായ 60 മീറ്റർ നീളമുള്ള പാലം. ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആയിരുന്നു നിർമ്മാണം നടന്നത്. മെയ് മുതൽ ചൈനീസ് സൈന്യം അതിർത്തിയിൽ നിരന്തരം പ്രകോപനവും സംഘർഷവും ഉണ്ടാക്കിയപ്പോഴും ഇന്ത്യ റോഡ് നിർമാണം ഒരു ദിവസം പോലും നിർത്തി വെച്ചിരുന്നില്ല. ചൈനയുടെ കൈവശമുള്ള അക്‌സായ് ചിന്നിലേക്ക് ഈ റോഡിലൂടെ വേഗത്തിൽ എത്താം.

Story Highlights- India Completes Building Key Bridge over Galwan River

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top