എൽഐസി ഓഹരി വിപണിയിലേക്ക് കടക്കുന്നു

പൊതുമേഖല രംഗത്തെ ഇൻഷൂറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ഓഹരി വിപണിയിലേക്ക്. എൽഐസിയുടെ ഐപിഒയുടെ പ്രാഥമിക നടപടികൾ സർക്കാർ ആരംഭിച്ചു. ഇതിനായി ഉപദേശക കമ്പനികളെ സർക്കാർ തേടുകയാണ്.
രണ്ട് ഉപദേശകരെയാണ് സർക്കാർ അന്വേഷിക്കുന്നത്. കേന്ദ്ര പൊതു ആസ്തി കൈകാര്യ വകുപ്പിന്റെ നിർദേശം അടുത്ത മാസം 13ാം തിയതിക്കകം അപേക്ഷ നൽകാനാണ്. ഐപിഒ നടത്തുന്നതിനുള്ള സമയം നിർണയിക്കുന്നത് ഉൾപ്പെടെ സർക്കാരിന് വേണ്ട നിർദേശം നൽകുന്നതിനായാണ് കമ്പനികളെ ക്ഷണിച്ചിരിക്കുന്നത്.
Read Also: ഗാൽവാൻ ഇന്ത്യയുടെ ഭാഗം; ചൈനയുടെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം
കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, നിക്ഷേപക ബാങ്കുകൾ, മർച്ചന്റ് ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐപിഒ ആണ് എൽഐസിയുടെത്.
lic, india, share market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here