തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവർക്ക് കൊവിഡ്; ഇയാൾ സീരിയൽ ലൊക്കേഷനുകളിലെത്തിയിരുന്നു; സമ്പർക്ക പട്ടികയിൽ ആശങ്ക

square or rectangular frames

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ആശങ്ക. ഇയാൾ സീരിയൽ ലൊക്കേഷനുകളിലെത്തിയിരുന്നു. മറ്റു ജില്ലകളിലും യാത്ര ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും ഭാര്യയ്ക്കും മകൾക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 12ന് തന്നെ രോഗലക്ഷണങ്ങൾ പ്രകടമായിരുന്ന ഇദ്ദേഹം പിന്നീടും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും എത്തിയിരുന്നു. 17ന് ഭാര്യയ്ക്കും മകൾക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് സ്രവ പരിശോധന നടത്തുന്നത്. ഇന്നലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു.

ജൂനിയർ ആർട്ടിസ്റ്റ് കൂടിയായ ഓട്ടോ ഡ്രൈവർക്ക് സീരിയിൽ സെറ്റിൽ പോയിട്ടുണ്ട്. നഗരത്തിലെ ധാരാളം പേരുമായി സമ്പർക്കമുണ്ടായിരുന്നതിനാൽ സമ്പർക്കപട്ടിക്ക തയാറാക്കൽ വെല്ലുവിളിയാണെന്ന് അധികൃതർ പറയുന്നു.

കാലടി ആറ്റുകാൽ മണക്കാട്, ചിറമുക്ക് കാലടി റോഡ്, ഐരാണി മുട്ടം എന്നിവിടങ്ങലാണ് നിലവിൽ കണ്ടയിൻമെന്റ് സോണുകൾ. നഗരം മുഴുവൻ കണ്ടെയ്ൻമെന്റ് സോണാക്കില്ലെങ്കിലും സമരങ്ങൾക്ക് നിയന്ത്രണങ്ങൾ വരും.

Story Highlights- thiruvananthapuram covid auto rickshaw driver,  serial set

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top