ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; തിങ്കളാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്

yellow alert in nine districts

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്യെല്ലോ അലേർട്ട്. നാളെ12 ജില്ലകളിൽ യെല്ലോ അലേർട്ട് ഉണ്ട്.തിങ്കളാഴ്ച്ച ഇടുക്കിയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പായ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Story Highlights- yellow alert in nine districts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top