തൃശൂരിൽ 16 പേർക്ക് കൊവിഡ്; സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്ക്; 37 പേർക്ക് രോഗമുക്തി

ജില്ലയിൽ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. 37 പേർ രോഗമുക്തരാവുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ചത് തൃശൂർ ജില്ലയിലാണ്. ഏറ്റവുമധികം പേർ രോഗമുക്തരായതും ജില്ലയിൽ തന്നെയാണ്.
ജൂൺ 15ന് പശ്ചിമ ബംഗാളിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷൻ), 4ന് ദുബായിൽ നിന്ന് വന്ന മാള സ്വദേശി (58 വയസ്സ്, സ്ത്രീ), 9ന് ഗുജറാത്തിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (51 വയസ്സ്, പുരുഷൻ), 8ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി (24 വയസ്സ്, പുരുഷൻ), 5ന് ആഫ്രിക്കയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി(39 വയസ്സ്, പുരുഷൻ), 11ന് കുവൈറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (43 വയസ്സ്, പുരുഷൻ), 2ന് ചെന്നൈയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി(38 വയസ്സ്, പുരുഷൻ), 11ന് കുവൈറ്റിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (30 വയസ്സ്, സ്ത്രീ),16ന് അബുദാബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (28 വയസ്സ്, പുരുഷൻ), 6ന് ബഹ്റിനിൽ നിന്ന് വന്ന തൃശൂർ സ്വദേശി (60 വയസ്സ്, പുരുഷൻ), 12ന് കുവൈറ്റിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (29 വയസ്സ്, സ്ത്രീ),05ന് ഒമാനിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (36 വയസ്സ്, പുരുഷൻ),14ന് ഡൽഹിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (43 വയസ്സ്, പുരുഷൻ), പൂമംഗലം സ്വദേശി (45 വയസ്സ്, പുരുഷൻ), വെള്ളാങ്കല്ലൂർ സ്വദേശി (46 വയസ്സ്, സ്ത്രീ), തൃശൂർ സ്വദേശി (40 വയസ്സ്, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Read Also: സംസ്ഥാനത്ത് ഇന്ന് 133 പേർക്ക് കൊവിഡ്; 93 പേർ രോഗമുക്തരായി
ജില്ലയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ 272 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 160 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച 89 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. എറണാകുളം-3, മലപ്പുറം-3, കണ്ണൂർ-2 എന്നിങ്ങനെ ആകെ 8 പേരാണ് മറ്റു ജില്ലകളിലായി ചികിത്സയിൽ കഴിയുന്നത്.
വീടുകളിൽ14618 പേരും ആശുപത്രികളിൽ 132 പേരും ഉൾപ്പെടെ ആകെ 14750 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 16 പേരെ ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 52 പേർ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ഇന്ന് നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 1446 പേരെയാണ് പുതിയതായി ചേർത്തിട്ടുള്ളത്. 905 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെ തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തിട്ടുള്ളത്.
Read Also: സംസ്ഥാനത്ത് പുതിയ 7 ഹോട്ട് സ്‌പോട്ടുകൾ കൂടി
ഇതുവരെ ആകെ 7492 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതിൽ6766 സാംപിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 726 സാംപിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതു വരെ പരിശോധിച്ചതിൽ ആകെ 6507 നെഗറ്റീവ് റിസൾട്ടും 259 പോസിറ്റീവ് റിസൾട്ടും ആണ് ഉള്ളത്. ഇന്ന് 327 സാംപിളുകളാണ് പരിശോധനക്ക് അയച്ചത്. സെൻ്റിനൽ സർവ്വൈലൻസിൻ്റെ ഭാഗമായി നിരീക്ഷണത്തിൽ ഉള്ളവരുടെ സാം പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഉള്ള ആളുകളുടെ സാംപിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 2556 പേരുടെ സാംപിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഇന്ന് 361 ഫോൺ വിളികളാണ് കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. ഇതു വരെ ആകെ 40089 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. 164 പേർക്ക് സൈക്കോസോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ഇന്ന് റെയിൽവെ സ്റ്റേഷൻകളിലും ബസ് സ്റ്റാൻഡുകളിലുമായി 576 പേരെ ആകെ സ്ക്രീനിംഗ് ചെയ്തിട്ടുണ്ട്.
Story Highlights: 16 covid positive cases in thrissur today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here