Advertisement

ചൈനയുമായി വ്യാപാര മേഖലയിൽ സഹകരണം തുടരുക ഉഭയകക്ഷി വ്യവസ്ഥകൾ പാലിച്ചാൽ മാത്രം; ത്രിരാഷ്ട്ര ഉച്ചകോടിയിൽ വിഷയം ഉന്നയിക്കും

June 21, 2020
2 minutes Read
xijinping modi

ചൈനയുമായി വാണിജ്യ- വ്യാപാര മേഖലകളിലെ ചർച്ചകളും സഹകരണവും ഇന്ത്യ തുടരുക ഉഭയകക്ഷി വ്യവസ്ഥകൾ പാലിച്ചാൽ മാത്രം. ത്രിരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കും. അതേസമയം ഇന്ത്യയെയും ചൈനയെയും സഹായിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.

ഇന്ത്യ-ചൈന-റഷ്യ ത്രിരാഷ്ട്ര ഉച്ചകോടി മറ്റന്നാൾ റഷ്യയിൽ നടക്കുകയാണ്. ചൈനയുടെ കടന്നുകയറ്റത്തിൽ കടുത്ത പ്രതിഷേധമുള്ള ഇന്ത്യ റിക് ഉച്ചകൊടി ബഹിഷ്‌ക്കരിക്കാൻ എന്നിട്ടും തയാറായില്ല. ഉച്ചകോടിക്ക് പ്രതിരോധ- വിദേശ മന്ത്രിമാരെ പങ്കെടുപ്പിക്കുന്നത് ചൈനീസ് സഹകരണ വിഷയത്തിൽ വ്യക്തമായ നിലപാട് അറിയിക്കാനാണ്. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്ന വിഷയം സംസാരിക്കാൻ എത്തുന്ന ഇന്ത്യൻ പ്രതിരോധമന്ത്രി കടുത്ത നിലപാടാകും യോഗത്തിൽ പ്രഖ്യാപിക്കുക.

Read Also: ഇന്ത്യ- ചൈന സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വികൃതമായി വ്യാഖ്യാനിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളിൽ നടക്കുന്നതായി കേന്ദ്രം

ഇക്കാര്യം സംബന്ധിച്ച് ഇന്നലെ രാത്രി പ്രധാനമന്ത്രിയും വിദേശ- പ്രതിരോധ മന്ത്രിമാരും ആയി നടന്ന കൂടിക്കാഴ്ചയിൽ തീരുമാനമായി. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട എതെങ്കിലും ചർച്ചയ്ക്ക് ചൈനയുമായി ഇന്ത്യ മുഖാമുഖം ഇരിക്കണമെങ്കിൽ എപ്രിലിന് മുൻപ് അതിർത്തിയിലുള്ള സാഹചര്യം ഉപധികൾ ഇല്ലാതെ പുനഃസ്ഥാപിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. ഇക്കാര്യം രാജ്‌നാഥ് സിംഗ് റിക് ഉച്ചകോടിയിൽ റഷ്യയുടെ സാന്നിധ്യത്തിൽ വ്യക്തമാക്കും.

വിദേശകാര്യമന്ത്രിമാരുടെ ചർച്ചയിൽ എസ് ജയശങ്കർ സ്വീകരിയ്ക്കുന്നതും സമാന ആവശ്യമായിരിക്കും. വാണിജ്യ-വ്യാപാര മേഖലകളിൽ ചർച്ചയും സഹകരണവും ഇന്ത്യ തുടരുക ഇതുവരെയുള്ള ഉഭയക്ഷി കരാറുകൾ പാലിച്ചാൽ മാത്രമാകും. അതേസമയം ചൈന-ഇന്ത്യ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് വീണ്ടും പരോക്ഷ മധ്യസ്ഥ താത്പര്യം വ്യക്തമാക്കി രംഗത്തെത്തി. രണ്ട് രാജ്യങ്ങളെയും സംഘർഷം ഒഴിവാക്കുന്നതിന് സഹായിക്കാൻ ശ്രമിക്കുകയാണ് അമേരിക്ക എന്ന് അദ്ദേഹം പറഞ്ഞു.

 

china- india, ric summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top