ദക്ഷിണ ചൈനക്കടലിലെ കൃത്രിമ ദ്വീപുകളിൽ ചൈനീസ് സൈനിക താവളങ്ങൾ; നാവിക സേനയ്ക്ക് ജാഗ്രതാ നിർദേശം
ദക്ഷിണ ചൈനാക്കടലിലെ കൃത്രിമ ദ്വീപുകൾ ചൈന തിരക്കിട്ട് സൈനിക താവളങ്ങളാക്കി മാറ്റുന്നു. തന്ത്രപ്രധാനമായ ആന്റമാനും അനുബന്ധ ഇന്ത്യൻ മേഖലകളും ലക്ഷ്യം വച്ചാണ് ചൈനയുടെ ഒരുക്കം എന്നാണ് ഇന്ത്യയ്ക്ക് ലഭിച്ച തെളിവുകൾ. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ ഭാഗമായ കടൽ മേഖലയിൽ എവിടെ പ്രവേശിച്ചാലും ചൈനീസ് സംഘത്തിനെതിരെ നടപടി എടുക്കാൻ നേവിക്ക് നിർദ്ദേശം നൽകി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ എയർബേസ് കേന്ദ്രീകരിച്ച് വ്യോമസേന വ്യോമ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സമുദ്ര മേഖലയായ ഐഒആറിൽ വലിയ ലക്ഷ്യങ്ങളാണ് ചൈനയ്ക്ക് ഉള്ളത്. ആന്റമാനിലെ ഇന്ത്യൻ ആധിപത്യം ആണ് ഇതിനെല്ലാം ചൈനയ്ക്ക് വെല്ലുവിളി. ഇന്ത്യൻ നാവികസേനയ്ക്ക് ആൻഡമാൻ നിക്കോബാറിൽ എയർബേസ് ഉള്ളതിനാൽ ചൈനയുടെ ഒരു തന്ത്രവും ഫലിക്കുന്നില്ല.
ഇതിന് പരിഹാരമായാണ് ദക്ഷിണ ചൈനാക്കടലിലെ കൃത്രിമ ദീപുകൾ ചൈന തിരക്കിട്ട് സൈനിക താവളങ്ങളാക്കി മാറ്റുന്നത്. തന്ത്രപ്രധാനമായ ആന്റമാനും അനുബന്ധ ഇന്ത്യൻ മേഖലകളും ഇങ്ങനെ ലക്ഷ്യം ഇടുകയാണ് തന്ത്രം. ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകൾ ചിത്രങ്ങൾ സഹിതം ഇന്ത്യയ്ക്ക് ലഭിച്ചെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ 24 നോട് സൂചിപ്പിച്ചു.
ഈ സാഹചര്യത്തിൽ രഹസ്യാന്വേവഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ എജൻസികൾ നേവിക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചൈനീസ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പരിശോധിക്കാനും ഉണ്ടെങ്കിൽ നടപടിക്കും അടക്കമാണ് നിർദേശം. നേരത്തെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സാന്നിധ്യം വിവിധ മേഖലകളിൽ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
china set up military camps in south chinese sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here