വിവാദ പരാമര്‍ശങ്ങളില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ

വിവാദ പരാമര്‍ശങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തില്‍ പരസ്യമായി രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. മൗനം പാലിച്ചാല്‍ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം പകച്ചു പോയെന്ന ആരോപണം ഒഴിവാക്കാന്‍ കൂടിയാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കാണുന്നത്. നേരത്തെ ഈ വിവാദത്തില്‍ പ്രതികരിക്കേണ്ടെന്നായിരുന്നു യുഡിഎഫ് നേതൃതലത്തിലെ ധാരണ.

അതേസമയം, ആരോഗ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് എല്‍ഡിഎഫ്. മുല്ലപ്പള്ളി മാപ്പുപറയുന്നതുവരെ വഴിയില്‍ തടയുന്നത് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരങ്ങള്‍.

Story Highlights: Congress support Mullappally Ramachandran in controversial remarks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top