അങ്കമാലിയിലെ താബോർ പള്ളിയിൽ യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ തർക്കം
അങ്കമാലി പീച്ചാനിക്കാട് താബോർ പള്ളിയിൽ യാക്കോബായ, ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ തർക്കം. പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ പക്ഷം തടഞ്ഞു. ഇരുവിഭാഗവും പ്രതിഷേധവുമായി നിലയുറപ്പിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
Read Also: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത തള്ളാതെ മുസ്‌ലിം ലീഗ്
കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയുടെ നിയന്ത്രണമേറ്റെടുക്കാനാണ് ഓർത്തഡോക്‌സ് വിഭാഗം എത്തിയത്. പള്ളിയിലുണ്ടായിരുന്ന യാക്കോബായ പക്ഷം ഇവരെ തടഞ്ഞു. ഓർത്തഡോക്‌സ് വികാരിയും ഏതാനും വിശ്വാസികളുമാണ് പള്ളിയിൽ കയറാനായി എത്തിയത്. അതേസമയം നൂറ് കണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിക്കകത്ത് എത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ് നടപടികളിലേക്ക് കടക്കാനാവില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചു. കൊവിഡിന്റെ വ്യാപനത്തോടെ തടസപ്പെട്ട പള്ളിത്തർക്കം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ്.
angamali,church dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here