സച്ചിന്റെ വിരമിക്കൽ പ്രഖ്യാപനം ഗെയിലിനെയും എന്നെയും കരയിപ്പിച്ചു; വിൻഡീസ് ഓൾറൗണ്ടർ

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടെ വിടവാങ്ങൽ പ്രസംഗം തങ്ങളെ കരയിച്ചതായി വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ. കിര്‍ക് എഡ്വാര്‍ഡ്‌സ്. തനും ക്രിസ് ഗെയിലും ഒരുമിച്ചാണ് നിന്നതെന്നും തങ്ങൾക്ക് രണ്ട് പേർക്കും കണ്ണീരടക്കാനായില്ലെന്നും എഡ്വാർഡ്സ് പറയുന്നു. വിൻഡീസിനെതിരെ മുംബൈയിൽ നടന്ന ടെസ്റ്റിലാണ് സച്ചിൻ വിരമിച്ചത്. മത്സരത്തിനു ശേഷമാണ് അദ്ദേഹം വിടവാങ്ങൾ പ്രസംഗം നടത്തിയത്.
“200ആമത്തെ ടെസ്റ്റ് മാച്ചിൽ, ഞാനും ഉണ്ടായിരുന്നു. എനിക്കും അത് വളരെ വൈകാരികമായിരുന്നു. ഞാൻ കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുകയായിരുന്നു. ഗെയിലിനു തൊട്ടടുത്താണ് ഞാൻ നിന്നിരുന്നത്. ഞങ്ങൾ രണ്ട് പേരും വിതുമ്പുകയായിരുന്നു. കവിളിലൂടെ കണ്ണുനീർ ഒഴുകാതിരിക്കാൻ ഞങ്ങൾ ഏറെ ബുദ്ധിമുട്ടി. വളരെ വൈകാരികമായ സമയമായിരുന്നു അത്. ഈ മനുഷ്യനെ വീണ്ടും കളിക്കളത്തില്‍ കാണാന്‍ സാധിക്കില്ല എന്ന തിരിച്ചറിവായിരുന്നു അത്”- എഡ്വാർഡ്സ് പറയുന്നു.
ഇംഗ്ലണ്ടിൽ താൻ ബുദ്ധിമുട്ടിയ സമയത്ത് സച്ചിൻ തനിക്ക് വ്യക്തിപരമായി സന്ദേശം അയച്ചു എന്നും എഡ്വാർഡ്സ് പറയുന്നു. തനിക്ക് അന്ന് സച്ചിൻ വലിയ ആത്മവിശ്വാസം നൽകി. ഏറ്റവും മികച്ച കളിക്കാർക്ക് വരെ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു എന്നും മുന്നോട്ടു പോവാൻ അദ്ദേഹം ആവശ്യപ്പെട്ടു എന്നും സച്ചിൻ പറഞ്ഞെന്ന് എഡ്വാർഡ്സ് കൂട്ടിച്ചേർത്തു.
വെസ്റ്റ് ഇൻഡീസ് പര്യടത്തിലെ രണ്ടാം ടെസ്റ്റ് ആയിരുന്നു സച്ചിൻ്റെ അവസാന മത്സരം. ഇന്നിംഗ്സിനും 126 റൺസിനുമാണ് ഇന്ത്യ മത്സരം ജയിച്ചത്. സച്ചിൻ അന്ന് 74 റൺസെടുത്ത് പുറത്തായി. നർസിംഗ് ഡിയോനരൈൻ്റെ പന്തിൽ ഡാരൻ സമ്മി പിടിച്ചാണ് സച്ചിൻ പുറത്തായത്. മത്സരത്തിൽ വിരാട് കോലിയും ചേതേശ്വർ പൂജാരയും ശതകം നേടിയിരുന്നു.
Story Highlights: sachins farewell speech was emotional says windies all rounder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here