ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (21-06-2020)

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷത്തിലേക്ക് രോഗബാധിതരുടെ എണ്ണം എത്താന്‍ എടുത്തത് വെറും എട്ടുദിവസം മാത്രമാണ്. ഇതുവരെ 4,10,461 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15,413 പോസിറ്റീവ് കേസുകളും 306 മരണവും റിപ്പോര്‍ട്ട് ചെയ്തു.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 1490 പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 1490 പ്രവാസികള്‍ ഇന്ന് കൊച്ചിയിലെത്തും. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏഴ് രാജ്യാന്തര വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നെത്തുന്നത്. ഷാര്‍ജയില്‍ നിന്നുള്ള പ്രവാസികളുമായി ഒരു എയര്‍ അറേബ്യ വിമാനം ഇന്ന് പുലര്‍ച്ചെ 4.30 ന് എത്തി.
സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശ്ശിക നല്‍കുന്നതിന് വിപണിയില്‍ നിന്ന് കടമെടുക്കുമെന്ന് ധനമന്ത്രാലയം
സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശ്ശിക നല്‍കുന്നതിന് വിപണിയില്‍ നിന്ന് കടമെടുക്കും. ജിഎസ്ടി കുടിശ്ശിക ഉടന്‍ നല്‍കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് ധനമന്ത്രാലയം വിലയിരുത്തി. 5250 കോടി രൂപ യാണ് കേരളത്തിന് മാത്രം നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തിലേക്ക്
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ അതിവേഗതയിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ഡല്‍ഹിയില്‍ കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 262 ആയി.
Story Highlights: Todays news headlines june 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here