നടിയെ ആക്രമിച്ച കേസ്; ക്രോസ് വിസ്താരം ഇന്ന് തുടങ്ങും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ, നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. കൊവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ സജീമാകുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തിയായിരുന്നു.
പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരിക്കെയാണ് കൊവിഡ് എത്തിയത്. ഇതോടെ വിചാരണ നടപടികളും തടസപ്പെട്ടു. മാർച്ച് 24 ന് ശേഷം വിസ്താരം നടന്നിട്ടില്ല. നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരൻ, നടി രമ്യാ നമ്പീശൻ ,സംവിധായകൻ ലാലിന്റെ ഡ്രൈവർ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.
read also: മന്ത്രി കെ കെ ശൈലജക്കെതിരെ അശ്ലീല പോസ്റ്റ്; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
നടൻ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിന്റെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിനെ മുൻപ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്ക് മൂലം മാറ്റിവയ്ക്കുകയായിരുന്നു.
story highlights- actress attack case, dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here