‘ആഫ്റ്റർ ലോക്ക് ഡൗൺ’ സിനിമാ ചിത്രീകരണം എങ്ങനെ? വിഡിയോ

ഷൈൻ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. രജിഷാ വിജയനാണ് നായിക. അതിനിടെ ലോക്ക് ഡൗണിന് ശേഷമുള്ള സിനിമാ സെറ്റ് എങ്ങനെയാണെന്നുള്ള പ്രേക്ഷകരുടെ കൗതുകം മനസിലാക്കിക്കൊണ്ട് അണിയറ പ്രവർത്തകർ സെറ്റിലെ വിഡിയോ പുറത്തിറക്കി. വൈറ്റിലയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. എല്ലാ കൊവിഡ് പ്രതിരോധ പ്രോട്ടോക്കോളുകളും പാലിച്ചാണ് ഷൂട്ടിംഗ്.
Read Also: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര സിനിമയുമായി പി ടി കുഞ്ഞുമുഹമ്മദ്
ചിത്രത്തിന്റെ നിർമാതാവ് ആഷിഖ് ഉസ്മാൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചിത്രീകരണം. ഒടിടി പ്ലാറ്റ്ഫോം ലക്ഷ്യമിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. അതിനാൽ ചിത്രീകരണത്തിന് തടസം നിൽക്കേണ്ടെന്നാണ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം.
അതേസമയം പുതിയ സിനിമകളോട് സഹകരിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. എന്നാൽ നിർമാതാക്കളുടെ തീരുമാനത്തെ ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചിരുന്നു. ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം അറിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് പരാമർശം. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിയുയർത്തി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തി.
lock down, shine tom chacko, rajisha vijayan, khalid rahman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here