അതിർത്തിയിലെ ഏറ്റുമുട്ടൽ; ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ച ഈയാഴ്ച പുനഃരാരംഭിക്കും

ഗൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ച ഈയാഴ്ച പുനഃരാരംഭിക്കും. ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രിയുടെ നേതൃത്വത്തിലാണ് ചൈനീസ് നയതന്ത്ര പ്രതിനിധികളുമായി ചർച്ച നടത്തുക. സൈനികതല ചർച്ചയും ഉടൻ പുനഃരാരംഭിക്കും.
ഹോട് സ്പ്രിങ്‌സ് പട്രോൾ പോയിന്റുകളായ 15, 17 ൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തുമായി ഏതാനും കിലോമീറ്റർ അകലത്തിൽ ഇന്ത്യ, ചൈന സേനകൾ നിലയുറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. സംഘർഷത്തിൽ അയവ് ഉണ്ടെന്ന് പറയുമ്പോഴും ഇരുപക്ഷവും എത് നിമിഷവും എറ്റുമുട്ടലിന് തയ്യാറായി നിൽക്കുന്നതാണ് സാഹചര്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകൾ തത്കാലം മാറ്റിവച്ച്, അതിർത്തിയിൽ സൈനികർക്ക് തോക്ക് ഉപയോഗിക്കാൻ ഇന്നലെ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇത് ചൈനീസ് സൈന്യത്തിന്റെ തന്ത്രങ്ങൾക്ക് വലിയ തിരിച്ചടിയായി മാറി. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായ ഗൽവാൻ പട്രോൾ പോയിന്റ് 14ൽഇപ്പോൾ മേൽക്കൈ ഇന്ത്യയ്ക്കാണ്. ഇവിടെ ചൈന സ്ഥാപിച്ചിരുന്ന ടെന്റ് അടക്കം ഇന്ത്യൻ സേന നീക്കം ചെയ്തു.
read also: ലഡാക്കിൽ 20 സൈനികർ കൊല്ലപ്പെട്ട സംഭവം; പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് കമൽ ഹാസൻ
അതേസമയം സൈനിക നീക്കങ്ങൾ ശക്തമാകുമ്പോഴും സൈനിക തല ചർച്ചകളുമായി മുന്നോട്ട് പോകാനും ഇരു സൈന്യങ്ങളും തിരുമാനിച്ചിട്ടുണ്ട്. ലേ ആസ്ഥാനമായുള്ള കോർ കമാൻഡ് മേധാവി ലഫ്. ജനറൽ ഹരീന്ദർ സിംഗും ചൈനീസ് സേനാ മേജർ ജനറൽ ലിയു ലിന്നും വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും.
അതിനിടെ ലഡാക്ക് അതിർത്തിയിൽ സംഘർഷസ്ഥിതി തുടരുന്നതിനിടെ റഷ്യയും ചൈനയും ഇന്ത്യയും ഉൾപ്പെട്ട നിർണായക ത്രികക്ഷി യോഗം ചൊവ്വാഴ്ച ചേരും. ഗൽവാൻ സംഘർഷത്തെ തുടർന്ന് യോഗത്തിൽ റഷ്യയുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇന്ത്യ പങ്കെടുക്കുന്നത്. സംഘർഷത്തിന് പരിഹാരം കാണാൻ റഷ്യ അനൗപചാരിക മധ്യസ്ഥശ്രമങ്ങൾ ഉച്ചകോടിയിൽ നടത്തും. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചകളും ഈയാഴ്ച ഇരു രാജ്യങ്ങളും പുനഃരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രിയുടെ നേതൃത്വത്തിലാണ് ചൈനീസ് നയതന്ത്ര പ്രതിനിധികളുമായി ചർച്ച.
story highlights- india china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here