Advertisement

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്ക്

June 22, 2020
3 minutes Read
corona trivandrum

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒന്‍പതു പേര്‍ വിദേശത്തു നിന്നും വന്നവരും രണ്ടു പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നതും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം ബാധിച്ചവര്‍

1. കരമന സ്വദേശി 23 വയസുള്ള യുവാവ്. ജൂണ്‍ 15 ന് ചെന്നൈയില്‍ നിന്നും സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ തിരുവനന്തപുരം എത്തി. അവിടെ നിന്നും സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററിലാക്കിയിരുന്നു. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

2. വെഞ്ഞാറമൂട് സ്വദേശി 37 വയസുള്ള പുരുഷന്‍. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J9 1405 വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ ആക്കി. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

3. കരിക്കകം സ്വദേശി 55 വയസുള്ള പുരുഷന്‍. മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്യുന്നു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നടത്തിയ സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

4. മരുതന്‍കുഴി സ്വദേശി 25 വയസുള്ള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും കുവൈറ്റ് എയര്‍ വെയ്‌സിന്റെ KU 1351 നം വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തുകയും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ ആക്കിയിരുന്നതുമാണ്. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

5. തുമ്പ സ്വദേശി 27 വയസുള്ള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും കുവൈറ്റ് എയര്‍ വെയ്‌സിന്റെ KU 1351 നം വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തുകയും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ ആക്കിയിരുന്നതുമാണ്. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

6. പൊഴിയൂര്‍ സ്വദേശി 29 വയസുള്ള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും ഇന്‍ഡിഗോയുടെ 6E 9488 നം വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തുകയും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ ആക്കിയിരുന്നതുമാണ്. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

7. കൈതമുക്ക് സ്വദേശി 54 വയസുള്ള പുരുഷന്‍. ജൂണ്‍ 13 ന് ഖത്തറില്‍ നിന്നും എയര്‍ ഇന്ത്യയുടെ IX 1576 നം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയും അവിടെ നിന്നും ടാക്‌സിയില്‍ പെയ്ഡ് ക്വാറന്റീന്‍ സെന്ററില്‍ ആക്കിയിരുന്നതുമാണ്. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

8. മടവൂര്‍ സ്വദേശി 34 വയസുള്ള പുരുഷന്‍. ജൂണ്‍ 21 ന് ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ IX 1540 നം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ ദുബായിയില്‍ കഴിഞ്ഞിരുന്നയാള്‍ക്കു കൊവിഡ് പോസിറ്റീവ് ആയിരുന്നതിനാല്‍ ഇദ്ദേഹത്തിനെ വിമാനത്താവളത്തില്‍ നിന്നും മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നുള്ള സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആകുകയായിരുന്നു.

9. നെയ്യാറ്റിന്‍കര സ്വദേശി 60 വയസുള്ള പുരുഷന്‍. ജൂണ്‍ 15 ന് ദമാമില്‍ നിന്നും ഇന്‍ഡിഗോയുടെ 6E 9371 നം വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തുകയും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തെ പെയ്ഡ് ക്വാറന്റീന്‍ സെന്ററില്‍ ആക്കിയിരുന്നതുമാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ സ്വാബ് പരിശോധന നടത്തുകയും കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

10. തിരുനെല്‍വേലി സ്വദേശി 27 വയസുള്ള യുവാവ്. ജൂണ്‍ 19 ന് മുംബൈയില്‍ നിന്നും കുടുംബസമേതം ട്രെയിനില്‍ തിരുവനന്തപുരം എത്തി. ഇദ്ദേഹത്തിന്റെ പിതാവിന് മറ്റു രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുകയും ഇദ്ദേഹം ബൈസ്റ്റാന്‍ഡറായി അവിടെ താമസിക്കുകയുമായിരുന്നു. മുംബൈയില്‍ നിന്നെത്തിയതായതിനാല്‍ സ്വാബ് പരിശോധന നടത്തുകയും കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ്ആക്കുകയും ചെയ്തു. മറ്റു കുടുംബാംഗങ്ങള്‍ക്ക് സ്വാബ് പരിശോധനയില്‍ നെഗറ്റീവ് ആയതിനാല്‍ അവരെ തിരുനെല്‍വേലിയിലേക്കു അയച്ചു.

11. ആനയറ സ്വദേശി 27 വയസുള്ള യുവാവ് . ജൂണ്‍ 19 ന് ദുബായില്‍ നിന്നും എയര്‍ അറേബ്യയുടെ G9 449 വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയും അവിടെ നിന്നും ടാക്‌സിയില്‍ പെയ്ഡ് ക്വാറന്റീന്‍ സെന്ററില്‍ ആക്കിയിരുന്നതുമാണ്. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു CFLTC ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Story Highlights: covid confirmed 11 persons in Thiruvananthapuram district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top