കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്; 14 പേര്‍ രോഗമുക്തരായി

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്കാണ്. വിദേശത്തുനിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ. അതേസമയം, കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 14 പേര്‍ ഇന്ന് രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ കുറുമാത്തൂര്‍ സ്വദേശി 35 കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 17ന് മസ്‌കറ്റില്‍ നിന്ന് ഒവി 1412 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 54കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍. ജൂണ്‍ അഞ്ചിന് നേത്രാവതി എക്‌സ്പ്രസിനാണ് മൊകേരി സ്വദേശി 48കാരന്‍ മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതതരുടെ എണ്ണം 349 ആയി.
14 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ 244 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന അഞ്ചരക്കണ്ടി സ്വദേശി 18കാരി, പാനൂര്‍ സ്വദേശികളായ 29കാരി, 39കാരന്‍, പുളിങ്ങോം സ്വദേശി 25കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 35കാരന്‍, 30കാരന്‍, ബക്കളം സ്വദേശി 26കാരന്‍, കോട്ടയം പൊയില്‍ സ്വദേശി 41കാരന്‍, കിണവക്കല്‍ സ്വദേശി 28കാരി, തോട്ടട സ്വദേശി 59കാരന്‍, തില്ലങ്കേരി സ്വദേശി 60കാരന്‍, പറശ്ശിനിക്കടവ് സ്വദേശി 30കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മ്മടം സ്വദേശികളായ 44കാരന്‍, 36കാരി എന്നിവരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്.
നിലവില്‍ ജില്ലയില്‍ 17214 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 77 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 102 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും വീടുകളില്‍ 16996 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 12302 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11742 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇനി 560 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Story Highlights: covid confirms three people in Kannur district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here